പ്രതീകാത്മക ചിത്രം 
India

ട്രെയിനില്‍ വൃത്തിഹീനമായ ശുചിമുറി, വെളളമില്ല; യാത്രക്കാരന്റെ പരാതിയില്‍ റെയില്‍വേക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

കമ്പാര്‍ട്ടുമെന്റുകളിലും ടൊയ്‌ലറ്റുകളിലും ശുചിത്വം ഒരുക്കുന്നതില്‍ റെയില്‍വേ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് പരാതിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ മനന്‍ അഗര്‍വാള്‍ പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വൃത്തിഹീനമായ ശുചിമുറിയും വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ദുരിതമനുഭവിച്ച യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നല്‍കണമെന്ന് ഡല്‍ഹി ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ നിര്‍ദേശം.

ട്രെയിനിലെ ദീര്‍ഘദൂര യാത്രകളില്‍ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കമ്പാര്‍ട്ടുമെന്റുകളിലും ടൊയ്‌ലറ്റുകളിലും ശുചിത്വം ഒരുക്കുന്നതില്‍ റെയില്‍വേ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് പരാതിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ മനന്‍ അഗര്‍വാള്‍ പറഞ്ഞു. 

ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇന്‍ഡോറിലേക്ക് 3 എസി ടിക്കറ്റ് റിസര്‍വ് ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. 2021 സെപ്റ്റംബര്‍ 3ന്, രാവിലെ 8 മണിക്ക് ഫ്രഷ് ആകാന്‍ ശുചിമുറിയില്‍ പോയപ്പോള്‍ ടോയ്‌ലറ്റില്‍ മാലിന്യം നിറഞ്ഞിരിക്കുകയായിരുന്നുവെന്നും ഫ്‌ളഷ് ചെയ്യാനോ കൈകഴുകാനോ വെള്ളമില്ലായിരുന്നുവെന്നും യാത്രക്കാരന്‍ പരാതിയില്‍ പറഞ്ഞു. 

കോച്ച് അറ്റന്‍ഡര്‍മാരാരും ഇല്ലാതിരുന്നതിനാല്‍ പരാതിക്കാരന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലായ 'റെയില്‍ മദദില്‍' രാവിലെ 8.22ഓടെ ചിത്രങ്ങള്‍ സഹിതം പരാതി നല്‍കി. കേന്ദ്ര റെയില്‍വേ മന്ത്രിയുടെയും റെയില്‍വേ സേവയുടെയും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. രാവിലെ 10 മണിയോടെ ട്രെയിന്‍ ഇന്‍ഡോര്‍ സ്‌റ്റേഷനില്‍ എത്തിയെങ്കിലും പരാതിക്ക് പരിഹാരമായില്ല. ടോയ്‌ലറ്റില്‍ പോകാന്‍ രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നെന്നും  പരാതിക്കാരന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും