മുകേഷ് ഗോയല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്നു 
India

സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

2018ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജേന്ദ്രസിങ് യാദവിനോട് ഗോയല്‍ 13,000 വോട്ടുകള്‍ക്ക് പരായപ്പെട്ടിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്. രാജസ്ഥാനിലെ ബിജെപി നേതാവ് മുകേഷ് ഗോയലാണ് കോട്പുട്‌ലി മണ്ഡലത്തില്‍ നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞത്.

2018ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജേന്ദ്രസിങ് യാദവിനോട് ഗോയല്‍ 13,000 വോട്ടുകള്‍ക്ക് പരായപ്പെട്ടിരുന്നു. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ഹന്‍സ് രാജ് ഗുര്‍ജാറിനാണ് സീറ്റ് നല്‍കിയത്. തുടര്‍ന്നാണ് ഗോയല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരധീനനായത്. ബുധനാഴ്ച തന്റെ അനുയായികളുമയാ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു, 

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബര്‍ ഒന്നിന് ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ അന്തിമമായി പ്രഖ്യാപിച്ചത്. രാജ്യവര്‍ധന്‍ റാത്തോഡ് ഉള്‍പ്പടെ ഏഴ് എംപിമാര്‍ സ്ഥാനാര്‍ഥിമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍