പ്രതീകാത്മക ചിത്രം 
India

നാല് വയസുകാരിയെ എസ്‌ഐ ബലാത്സംഗം ചെയ്തു; രാജസ്ഥാനില്‍ പ്രതിഷേധം; കസ്റ്റഡിയില്‍

ലാല്‍സോത് മേഖലയിലെ സബ് ഇന്‍സ്‌പെക്ടര്‍ ഭൂപേന്ദ്ര സിങാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ദൗസ ജില്ലയില്‍ നാലുവയസുകാരിയെ എസ്‌ഐ ബലാത്സംഗം ചെയ്തു. ലാല്‍സോത് മേഖലയിലെ സബ് ഇന്‍സ്‌പെക്ടര്‍ ഭൂപേന്ദ്ര സിങാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ എസ്‌ഐയെ കസ്റ്റഡിയില്‍ എടുത്തതായി എഎസ്പി രാമചന്ദ്ര സിങ് നെഹ്റ പറഞ്ഞു. 

വിവരമറിഞ്ഞ് റാഹുവാസ് പൊലീസ് സ്റ്റേഷനില്‍ ഗ്രാമീണര്‍ തടിച്ചുകൂടി പൊലീസെനതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു,  എസ്ഐയുടെ വാടക വീട്ടിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്. 

സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഒരു ദളിത് പെണ്‍കുട്ടിയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ രോഷമുണ്ടന്നു ബിജെപി എംപി കിരോഡി ലാല്‍ മീണ പറഞ്ഞു. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ കഴിവുകേടാണ്  ഇത് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇത്തരം അതിക്രമങ്ങളാണ് അരങ്ങേറുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ബിജെപി എംപി പറഞ്ഞു. നവംബര്‍ 25ന് രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാലു വയസുകാരി പീഡനത്തിന് ഇരയായ സംഭവം സജീവ ചര്‍ച്ചയാകും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT