പ്രതീകാത്മക ചിത്രം 
India

ഗര്‍ഭിണിയുടെ മുന്നിലിട്ട് വാളെടുത്ത് വെട്ടി; ഭര്‍ത്താവിന് ദാരുണാന്ത്യം

രാജസ്ഥാനില്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്നു. ഇരുവരും തമ്മിലുള്ള ശത്രുതയാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഉദയ്പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. 27കാരനായ മുഹമ്മദ് ഗിസലിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കാണാന്‍ സജന്‍ നഗറില്‍ എത്തിയ സമയത്താണ് ആക്രമണം ഉണ്ടായത്. ഭാര്യ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയായ സദ്ദാം അടക്കം ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം ഗിസലിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗിസലിയെ രക്ഷിക്കാന്‍ വന്ന ഗര്‍ഭിണിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതിയുണ്ട്.

ഗിസലിക്കും സദ്ദാമിനും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് പറയുന്നു. ഒരു സ്ത്രീയെ ചൊല്ലി ഇരുവരും തമ്മില്‍ ശത്രുത നിലനിന്നിരുന്നതായും പൊലീസ് പറയുന്നു. അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ സദ്ദാമിന് ഗിസലി വെല്ലുവിളിച്ചിരുന്നു. സംഭവത്തിന്് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

നടിയെ ആക്രമിച്ച കേസ്: നടന്‍ സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍