ആരവും കല്‍പ്പനയും, എഎന്‍ഐ 
India

വിദ്യാര്‍ഥിനിയുമായി പ്രണയത്തില്‍; വിവാഹം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക

രാജസ്ഥാനില്‍ പ്രണയത്തിലായ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാന്‍ സ്‌കൂള്‍ അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രണയത്തിലായ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാന്‍ സ്‌കൂള്‍ അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. കായിക അധ്യാപികയായിരുന്ന മീരയാണ് വിദ്യാര്‍ഥിനിയായ കല്‍പ്പനയെ വിവാഹം കഴിച്ചത്.

ഭരത്പൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ മീര ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയായിരുന്നു. ആരവ് കുന്ദല്‍ എന്ന് മീര പേരും മാറ്റി. പ്രണയത്തില്‍ എല്ലാം ന്യായമാണ്. അതുകൊണ്ടാണ് താന്‍ ലിംഗമാറ്റത്തിന് തയ്യാറായതെന്ന് ആരവ് കുന്ദല്‍ പറയുന്നു.

സ്‌കൂളില്‍ കായിക വിദ്യാഭ്യാസത്തിനിടെയാണ് മീര കല്‍പ്പനയെ പരിചയപ്പെടുന്നത്. സ്‌കൂള്‍ മൈതാനത്ത് വച്ച് പതിവായി നടന്ന ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് താന്‍ കല്‍പ്പനയെ പ്രണയിക്കാന്‍ തുടങ്ങിയതെന്ന് ആരവ് പറയുന്നു. ജനിച്ചത് പെണ്‍കുട്ടിയായാണ് എങ്കിലും എപ്പോഴും താന്‍ ഒരു ആണ്ണാണ് എന്നാണ് ചിന്തിച്ചിരുന്നത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആരവ് പറയുന്നു. 

ആരവുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് കല്‍പ്പന പറയുന്നു. ശസ്ത്രക്രിയ നടത്തി ലിംഗമാറ്റം വരുത്തിയില്ലെങ്കിലും താന്‍ ആരവിനെ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്നും കല്‍പ്പന പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT