രാജ്നാഥ് സിങ്, നരേന്ദ്രമോദി, അമിത് ഷാ എന്നിവർ  പിടിഐ
India

ലോക്‌സഭ സ്പീക്കര്‍: സമവായ നീക്കവുമായി ബിജെപി; ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്ന് കോണ്‍ഗ്രസ്

നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി സംബന്ധിച്ച സമവായത്തിനായി നീക്കം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നാണ് ആവശ്യം.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് അനുവദിക്കുന്നതാണ് നാളിതുവരെ തുടര്‍ന്നു വന്നിട്ടുള്ള കീഴ് വഴക്കം. അതിനാല്‍ സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യം മുന്നോട്ടു വെച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന. ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കി ഇന്ത്യ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്പീക്കര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായത്തിനായി ബിജെപിയുടെ നേതൃത്വത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്‍ഡിഎ മുന്നണികളുമായി കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണയും തേടിയിട്ടുണ്ട്. കേന്ദ്ര ഭരണത്തില്‍ പങ്കാളികളായ ജെഡിയുവും ടിഡിപിയും ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി ലോക്‌സഭ മുന്‍ സ്പീക്കര്‍ ഓം ബിര്‍ലയുടെ പേരിനാണ് മുന്‍ഗണന നല്‍കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ എതിര്‍പ്പുകള്‍ ശക്തമായാല്‍, ബിഹാറില്‍ നിന്നും ഏഴു തവണ എംപിയായ രാധാമോഹന്‍ സിങ്, ആന്ധ്രപ്രദേശ് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി പുരന്ദരേശ്വരി, പാലി എംപി പിപി ചൗധരി തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'