പട്‌ന: ചില്ലറയില്ലെന്ന ന്യായം നിരത്തി ഭിക്ഷക്കാരെ ഒഴിവാക്കുന്നവരാണ് ഏറെയും. എന്നാൽ ഈ അടവ് രാജു പ്രസാദിന്റെ അടുത്ത് നടക്കില്ല. കാരണം പൈസയായിട്ട് ഇല്ലെങ്കിൽ ഫോൺ പേ ചെയ്തോളൂ എന്നാണ് ഭിക്ഷ യാജകനായ ഇയാൾ പറയുന്നത്.
ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബേട്ടിയ നഗരത്തിലാണ് നാൽപ്പതുകാരനായ രാജു താമസിക്കുന്നത്. നിങ്ങളുടെ കൈവശം ചില്ലറയില്ലേ, സാരമില്ല. ഫോൺ പേയിലൂടെയോ മറ്റ് ഏതെങ്കിലും ഇ-വാലറ്റിലൂടെയോ നിങ്ങൾക്ക് എനിക്ക് പണം നൽകാവുന്നതാണ്, ചില്ലറയില്ലെന്ന് പറഞ്ഞ് ഭിക്ഷ നൽകാത്തവരോട് രാജു പറയുന്നതിങ്ങനെ
പത്താം വയസ്സു മുതലാണ് ബേട്ടിയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രാജു ഭിക്ഷാടനം തുടങ്ങിയത്. രാജുവിന്റെ പിതാവ് പ്രഭുനാഥ് പ്രസാദ് മരിച്ചതിന് പിന്നാലെയാണ് ഇയാൾ ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. മടിയനും ബുദ്ധിക്കുറവ് ഉള്ളയാളുമായിരുന്നതിനാൽ ഇയാൾ ഭിക്ഷാടനം ഉപജീവനമാർഗമായി സ്വീകരിക്കുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അനാഥനാണെന്ന് കരുതി ആളുകൾ പണം നൽകും്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates