യാത്രയയപ്പ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്ത് രാംനാഥ് കോവിന്ദ്/ ചിത്രം: പിടിഐ 
India

രാംനാഥ് കോവിന്ദ് ഇന്ന് പടിയിറങ്ങും 

കെ ആർ നാരായണന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് എത്തിയ ദളിത് വ്യക്തിയാണ് രാംനാഥ് കോവിന്ദ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഇന്ന് പൂർത്തിയാകുന്നു. കെ ആർ നാരായണന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് എത്തിയ ദളിത് വ്യക്തിയാണ് രാംനാഥ് കോവിന്ദ്. 

അഭിഭാഷകൻ, ദളിത് നേതാവ്, ഹിന്ദുത്വ ആശയങ്ങളുടെ വക്താവ്, ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ തടുങ്ങിയ വിശേഷണങ്ങളോടെ രാഷ്ട്രപതിയായി എത്തിയ അദ്ദേഹം പദവിയിലെത്തിയ ശേഷം മതനിരപേക്ഷ നിലപാടാണ് ഉയർത്തിപിടിച്ചത്. അയോധ്യയടക്കമുള്ള വിഷയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്ത കോവിന്ദ് രാജ്യത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് നേരെ വർധിക്കുന്ന അതിക്രമങ്ങളിൽ ആശങ്ക വ്യക്തമാക്കിയിരുന്നു. നിർഭയ കേസിലെ പ്രതികൾ വധശിക്ഷയിൽ ഇളവ് തേടി സമർപ്പിച്ച ദയാഹർജികൾ ഒന്നിന് പിന്നാലെ ഒന്നായി എത്തിയപ്പോഴും നീതിപീഠത്തിൻറെ നിലപാടിനൊപ്പമാണ് രാംനാഥ് നിന്നത്. 

ബില്ലുകളിൽ ഒപ്പുവയ്കാതെ മടക്കിയിരുന്ന മുൻഗാമികളിൽ നിന്ന് വ്യത്യസ്തനായിരുന്നു കോവിന്ദ്. ഏറെ പ്രതിഷേധമുയർന്ന കാർഷിക നിയമങ്ങൾ, ജമ്മുകാശ്മീർ പുനസംഘടന തുടങ്ങിയ സർക്കാർ തീരുമാനങ്ങൾക്കെല്ലാം ഒപ്പം നിന്നു അദ്ദേഹം. ഭൂരിപക്ഷ പിന്തുണയിൽ സർക്കാർ പാസാക്കിയെടുത്ത ബില്ലുകളിലെല്ലാം അദ്ദേഹം ഒപ്പുവച്ചു. 

1998 മുതൽ 2002 വരെ രണ്ട് തവണ ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോവിന്ദ് 1994 മുതൽ 2006 വരെ പന്ത്രണ്ട് വർഷം സഭയിൽ അംഗമായി തുടർന്നു. 1998 മുതൽ 2002 വരെ ബിജെപിയുടെ ഷെഡ്യൂൾഡ് കാസ്റ്റ് മോർച്ചയുടെ തലവനായിരുന്നു. 2017 ജൂലൈ 25ന് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രപതിയായി അധികാരമേറ്റു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT