ഫയല്‍ ചിത്രം/ പിടിഐ 
India

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉച്ചയ്ക്ക് 12.20ന്; മോദിയും യോഗിയും ശ്രീകോവിലില്‍;  23 മുതല്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം

രണ്ടുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

അയോധ്യ: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ്. വാരാണസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങിനു നേതൃത്വം നല്‍കും. പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഖ്യപുരോഹിതന്‍ മഹന്ത് നൃത്യഗോപാല്‍ദാസ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും ഉണ്ടാകും.
 
രണ്ടുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍. രണ്ടുമണിയോടെ പ്രതിഷ്ഠാചടങ്ങുകള്‍ സമാപിക്കും. 'ജനുവരി 16 മുതല്‍ 21 വരെ മതപരമായ ചടങ്ങുകള്‍ നടക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ്. 200 കിലോഗ്രാമോളം തൂക്കമുള്ളതാണ് പ്രാണപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം. ക്ഷേത്രത്തിലെ ഗര്‍ഭഗ്രഹത്തില്‍ ജനുവരി 18ന് വിഗ്രഹം എത്തിക്കും. ' ശ്രീറാം ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ് അറിയിച്ചു. 

ജനുവരി 23 മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം