India

ആണ്‍കുട്ടിയുണ്ടാവാന്‍ മകളെ ബലി കൊടുക്കണം; മന്ത്രവാദിയുടെ വാക്കു കേട്ട് ആറുവയസ്സുകാരിയെ കഴുത്തറുത്തു കൊന്നു; അച്ഛന്‍ പിടിയില്‍

ആണ്‍കുട്ടിയുണ്ടാവാന്‍ മകളെ ബലി കൊടുക്കണം; മന്ത്രവാദിയുടെ വാക്കു കേട്ട് ആറുവയസ്സുകാരിയെ കഴുത്തറുത്തു കൊന്നു; അച്ഛന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മന്ത്രവാദിയുടെ വാക്കു കേട്ട് അച്ഛന്‍ ആറു വയസ്സുകാരിയായ മകളെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ് നടുക്കുന്ന സംഭവം.

ആണ്‍കുട്ടി ജനിക്കുന്നതിന് മകളെ ബലി നല്‍കണമെന്ന് മന്ത്രിവാദി ഇയാളെ ഉപദേശിക്കുകയായിരുന്നു. ഇരുപത്തിയാറുകാരനായ സുമന്‍ നഗേസിയയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മ വീട്ടില്‍ ഇല്ലാതിരുന്ന ദിവസമാണ് ഇയാള്‍ കൃത്യം നടത്താനായി തെരഞ്ഞെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറിയതായി പൊലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം മന്ത്രവാദി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

​Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്

ISRO: കുക്ക്,ഫയർമാൻ, ടെക്നിക്കൽ തസ്തികയിൽ 22 ഒഴിവുകൾ; തമിഴ്‌നാട്ടിൽ നിയമനം

കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ