ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡല്‍ഹി വനിതാ ശിശുക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രേമോദയ് ഖാഖയും കൂട്ടുപ്രതിയായ ഭാര്യ സീമ റാണിയും അറസ്റ്റിനു തൊട്ടുമുന്‍പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിങ്കളാഴ്ച രാവിലെയോടെയാണ് ഖാഖയും സീമ റാണിയും വീട്ടില്‍നിന്ന് കാറില്‍ കടന്നുകളഞ്ഞതെന്ന് ഇവരുടെ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ദമ്പതികള്‍ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പായി ഇവരുടെ കാര്‍ കടന്നുപോകുന്നതാണു സിസിടിവി ദൃശ്യങ്ങളില്‍. ഖാഖ, മുന്‍കൂര്‍ ജാമ്യം തേടാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. ഇതിനായി ഒരു അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.
അച്ഛന്‍ മരിച്ചതോടെ അച്ഛന്റെ സുഹൃത്തായ പ്രേമോദയ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും വീട്ടില്‍ വച്ച് പലതവണ4 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അമ്മയുടെ അടുത്ത് തിരിച്ചെത്തിയ കുട്ടി കടുത്ത മാനസികസമ്മര്‍ദം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അമ്മ ആശുപത്രിയില്‍ കാണിച്ചു. തുടര്‍ന്നു കൗണ്‍സലിങ് നടത്തിയപ്പോഴാണു പീഡനത്തിനിരയായ വിവരം കുട്ടി വെളിപ്പെടുത്തിയത്.
ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച തന്നെ പ്രേമോദയയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തിരുന്നു. 2020 നവംബറിനും 2023 ജനുവരിക്കും ഇടയിലാണു പീഡനം നടന്നത്. പലതവണ പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതറിഞ്ഞ പ്രേമോദയയുടെ ഭാര്യ സീമ റാണി ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിച്ചെന്നാണ് ആരോപണം. ഖാഖയെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates