പ്രതീകാത്മക ചിത്രം 
India

ബലാത്സംഗം ചെയ്തയാള്‍ക്കൊപ്പം പതിനാറുകാരിയെ റോഡിലൂടെ നടത്തിച്ചു; കൂടെ 'ഭാരത് മാതാ കീ ജയ്' വിളികളും;ആറുപേര്‍ അറസ്റ്റില്‍

ബലാത്സംഗം ചെയ്തയാളിനൊപ്പം പതിനാറുകാരിയെ റോഡിലൂടെ നടത്തിച്ച് ഗ്രാമവാസികളുടെ ക്രൂരത

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ബലാത്സംഗം ചെയ്തയാളിനൊപ്പം പതിനാറുകാരിയെ റോഡിലൂടെ നടത്തിച്ച് ഗ്രാമവാസികളുടെ ക്രൂരത. മധ്യപ്രദേശിലെ ആദിവാസി മേഖലയായ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. 

ഇവരെ പരസ്പരം കയറുകൊണ്ട് കെട്ടിയാണ് റോഡില്‍ക്കൂടി നടത്തിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ പെണ്‍കുട്ടിയെയും പ്രതിയേയും റോഡിലൂടെ നടത്തിച്ചത്. അടുത്ത ഗ്രാമത്തില്‍ നിന്നെത്തിയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. സംഭവം അറിഞ്ഞ ബന്ധുക്കളും നാട്ടുകാരും തന്നെ മര്‍ദിച്ചെന്നും പെണ്‍കുട്ടി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'