പ്രതീകാത്മക ചിത്രം 
India

'സ്വപ്‌നത്തില്‍ വന്ന്‌ ബലാത്സംഗം ചെയ്യുന്നു'; പൊലീസില്‍ പരാതിയുമായി യുവതി

സ്വപ്‌നത്തില്‍ അയാള്‍ നിരന്തരം ബലാത്സംഗം ചെയ്യുന്നുവെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: മാന്ത്രികവിദ്യ ഉപയോഗിച്ച് സ്വപ്‌നത്തില്‍ നിരന്തരം ബലാത്സംഗം ചെയ്യുന്നുവെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി.  ബിഹാറിലെ ഔറംഗബാദിലെ യുവതിയാണ് മന്ത്രവാദിക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

കുഡ്‌വ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള  യുവതി മകന്റെ ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി മന്ത്രവാദിയെ സമീപിച്ചിരുന്നു. രോഗം മാറുമെന്നും അതിനായി ചില മന്ത്രങ്ങളും മറ്റും മന്ത്രവാദിയായ പ്രശാന്ത് ചതുര്‍വേദി പറഞ്ഞുനല്‍കിയതായും യുവതി പറയുന്നു. എന്നാല്‍ മകന്‍ പതിനഞ്ച് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി.

മകന്റെ മരണത്തിന് പിന്നാലെ യുവതി മന്ത്രവാദിയുടെ വീട്ടിലെത്തി. മകന്‍ എങ്ങനെയാണ് മരിച്ചതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ ചതുര്‍വേദി തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും 'മകന്‍ വന്ന് തന്നെ രക്ഷപ്പെടുത്തിയതായും' യുവതി പറയുന്നു. 

സംഭവത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ചതുര്‍വേദി തന്റ സ്വപ്‌നത്തില്‍ വന്ന് നിരന്തരമായി ബലാത്സംഗം ചെയ്യുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് ചതുര്‍വേദിയെ വിളിച്ച് അന്വേഷണം നടത്തിയെങ്കിലും യുവതിയെ അറിയില്ലെന്ന് അദ്ദേഹം അറിയിച്ചു. യുവതിയുമായി ഒരുതരത്തിലും കൂടിക്കാഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവില്ലാത്തതിനെ തുടര്‍ന്ന് ചതുര്‍വേദിയെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT