ആരിഫ് മുഹമ്മദ് ഖാന്‍, രാജേന്ദ്ര അര്‍ലേക്കര്‍ ഫയൽ
India

ആര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ കൂടി ചുമതല; ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; പുതിയ ഗവർണർമാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.

ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറായും യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധുവാകും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍.

ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് പ്രസാദ് ശുക്ലയെ തെലങ്കാനയിലേക്കാണ് മാറ്റിയത്. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ മഹാരാഷ്ട്ര ഗവര്‍ണറാകും. നന്ദ് കിഷോര്‍ യാദവ് നാഗാലാന്‍ഡ് ഗവര്‍ണറാകും. റിട്ടയേര്‍ഡ് ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്ത് നിന്നും മാറ്റി.

തമിഴ്നാട് ഗവര്‍ണര്‍ ടി എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. നിലവിലെ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ച സാഹചര്യത്തിലാണ് ടി എന്‍ രവിയെ കേന്ദ്രം നിയോഗിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ ചുമതല കൂടി നല്‍കി.

Rashtrapati Bhavan on Friday announced a major gubernatorial reshuffle involving several states and Union Territories,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

55 എംഎല്‍എമാര്‍ വീണ്ടും മത്സരത്തിന്; സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ഇങ്ങനെ

'എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ'; ഇംഗ്ലണ്ടിനെ വീഴ്ത്തിയ 'ഇന്നിങ്‌സില്‍' സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി സൂര്യകുമാര്‍

'പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട'; മണ്ഡലത്തില്‍ പോസ്റ്റര്‍

55 എംഎല്‍എമാരുമായി സിപിഎം പട്ടിക; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍; ഇന്ത്യ ഫൈനലില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സഖാക്കൾ സദയം ക്ഷമിക്കുക, കഞ്ചാവ് വലിക്കാത്ത എനിക്ക് ഒന്നും മനസിലായിരുന്നില്ല; കമന്റോളികളായ സൈബര്‍ അടിമകള്‍'; ട്രോളി ജോയ് മാത്യു

SCROLL FOR NEXT