പാമ്പിനെ തുരത്തിയോടിക്കുന്ന എലിയുടെ ദൃശ്യം 
India

'കുഞ്ഞിനെ രക്ഷിക്കാന്‍ എന്തും ചെയ്യും'; പാമ്പുമായി ശക്തമായ പോരാട്ടം, തുരത്തിയോടിച്ച് അമ്മ എലി - വീഡിയോ

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ വീണ്ടും ട്വിറ്ററില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മാതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്നെക്കാള്‍ ശക്തനായ എതിരാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടും പാമ്പിന്റെ വായില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ എലി നടത്തുന്ന പോരാട്ടത്തിന്റെ വീഡിയോയാണ് വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം മുന്‍പുളള വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ വീണ്ടും ട്വിറ്ററില്‍ പങ്കുവെച്ചത്.പാമ്പിന്റെ വായില്‍ അകപ്പെട്ടിരിക്കുകയാണ് കുഞ്ഞ് എലി. ഇതിനെ രക്ഷിക്കാന്‍ പാമ്പുമായി യുദ്ധം ചെയ്യുകയാണ് അമ്മ എലി. പാമ്പിന്റെ വാലില്‍ തുടര്‍ച്ചയായി കടിച്ചു കൊണ്ടാണ് എലിയുടെ പോരാട്ടം. നില്‍ക്കക്കളിയില്ലാതെ പാമ്പ് എലി കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ട് പോകാന്‍ ശ്രമിക്കുകയാണ്. എന്നിട്ടും വിടാനുളള ഭാവമില്ല അമ്മ എലിക്ക്. പാമ്പിന്റെ പിന്നാലെ പായുകയാണ് എലി.

റോഡില്‍ നിന്നുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അവസാനം തിരിച്ചുവന്ന അമ്മ എലി റോഡില്‍ തന്നെ കാത്തുനില്‍ക്കുന്ന കുഞ്ഞിനോട് കാണിക്കുന്ന സ്നേഹ പ്രകടനമാണ് വീഡിയോയില്‍ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?

ബിഎംഎസ് പ്രവര്‍ത്തകന്‍ വിനയൻ വധക്കേസ് : സിപിഎം പ്രവര്‍ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ