വോട്ടു ചെയ്യാൻ ക്യൂ നിൽക്കുന്നവർ  എഎൻഐ
India

മണിപ്പൂരില്‍ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി; കനത്ത സുരക്ഷ ( വീഡിയോ)

പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ വോട്ടെടുപ്പിനിടെ ആയുധധാരികളായ ഒരു സംഘം പോളിങ് ബൂത്തില്‍ അതിക്രമിച്ചു കയറുകയും വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ബൂത്ത് പിടിക്കാനും ശ്രമം നടത്തി.

ഒരു ബൂത്തില്‍ അക്രമികള്‍ വോട്ടിങ് യന്ത്രം തീവെച്ചു നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ത്തതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്. ഏപ്രില്‍ 19 ന് നടന്ന വോട്ടെടുപ്പില്‍ മണിപ്പൂരില്‍ 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം