ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വീകരണം ഒരുക്കിയപ്പോള്‍  
India

'സ്വാമിയേ ശരണമയ്യപ്പാ'; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബംഗളൂരുവിലെ അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് സുഹൃത്തുക്കള്‍ സ്വീകരണം ഒരുക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വീകരണം. ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് സുഹൃത്തുക്കള്‍ സ്വീകരണം ഒരുക്കിയത്. നേരത്തെ ഇതേ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. അതേസമയം അയ്യപ്പക്ഷേത്രത്തിന്റെ അറിവോടെയല്ല സ്വീകരണം ഒരുക്കിയതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.

ഇന്ന് രാവിലെയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷേത്രത്തില്‍ എത്തിയത്. തേങ്ങയുടച്ച് തൊഴുത് പുറത്തെത്തിയപ്പോഴാണ് സുഹൃത്ത് രമേഷ് റാവുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. സുഹൃത്തുക്കള്‍ ശരണംവിളികളുമായാണ് പോറ്റിയെ മാലയിട്ട് സ്വീകരിച്ചത്.

ക്ഷേത്രത്തിന്റെ അറിവോടയെല്ല സ്വീകരണമെന്ന് ക്ഷേത്രം മാനേജര്‍ ശിവന്‍കുട്ടി പറഞ്ഞു. സ്വീകരണത്തിന് മുന്‍പായി ക്ഷേത്രം അധികൃതരോട് അനുമതി വാങ്ങിയിട്ടില്ല. മേല്‍ശാന്തി പറയുമ്പോഴാണ് കമ്മിറ്റിക്കാര്‍ വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലേറെ കീഴ്ശാന്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായും മാനജേര്‍ ശിവന്‍ കുട്ടി പറഞ്ഞു.

Reception given to Unnikrishnan Potty at the Ayyappa Temple in Bengaluru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡിയുടെ കത്ത്; പിണറായിക്കെതിരെ കേസ് എടുക്കാന്‍ ധാരണ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഒരു കോടി രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സും; നോര്‍ക്ക കെയര്‍ പ്ലസ് അക്ഷയ സെന്ററുകള്‍ വഴി, അറിയേണ്ടതെല്ലാം

'പരാതിയില്ല, ചോക്ലേറ്റ് മാത്രം'; ആത്മബന്ധത്തിൻറെ മുത്തശ്ശിക്കഥ; കണ്ണ് നനയിച്ച് കളക്ടർ അർജുൻ പാണ്ഡ്യന്റെ കുറിപ്പ്

എണ്ണവില നൂറ് ഡോളറിലേക്ക്; തുടര്‍ച്ചയായ മൂന്നാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, രൂപയ്ക്കും നഷ്ടം

മരിച്ചെന്ന് കരുതി, നാല് പതിറ്റാണ്ടിന് ശേഷം അച്ഛൻ ജീവനോടെ മുന്നിൽ; കണ്ണ് നനയിച്ച് ഒരു കുടുംബ സംഗമം