Relief Amid Fuel Crisis as Indian LPG Vessel Jag Vikram Reaches Gujarat. file
India

പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ! 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും

24 നാവികരാണ് കപ്പലിൽ ഉള്ളത്. ഈ കപ്പൽ ഏപ്രിൽ 11ന് ആണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20,400 മെട്രിക് ടൺ എൽപിജി വഹിച്ച് ജഗ് വിക്രം എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും. 24 നാവികരാണ് കപ്പലിൽ ഉള്ളത്. ഈ കപ്പൽ ഏപ്രിൽ 11ന് ആണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്.

“ഏപ്രിൽ 11ന് ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ എൽപിജി കപ്പൽ ‘ജഗ് വിക്രം’ ഏപ്രിൽ 14ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്ത് എത്തും. 20,400 മെട്രിക് ടൺ എൽപിജിയാണ് കപ്പലിൽ ഉള്ളത്. 24 നാവികരും ഈ കപ്പലിൽ ഉണ്ട്'' കേന്ദ്ര തുറമുഖ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ കപ്പൽ എത്തുന്നതോടെ ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിയിൽ കുറവ് വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. അമേരിക്കയും ഇറാനും തമ്മിലുള്ള 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഈ തന്ത്രപ്രധാന മാർഗം വഴി സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ കപ്പലാണ് ഇത്.

അതേ സമയം, ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും കപ്പലുകൾ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്ത്യയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി പറഞ്ഞു.

Relief Amid Fuel Crisis as Indian LPG Vessel Jag Vikram Reaches Gujarat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാബ് അല്‍-മന്ദേബ് അടച്ചുപൂട്ടുമോ?, ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം 'അവസാനിപ്പിക്കണം'; അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രവുമായി സൗദി

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച 'ഹീറോയിസം'; സഞ്ജു സാംസണ്‍ ഐസിസിയുടെ മികച്ച താരം

ഒരു രക്ഷയുമില്ല, ശരിക്കും അടിപൊളിയാണ് മന്ത്രി രാജന്‍; കുട്ടികളുടെ 'രാജാജി'; വിഡിയോ

'ആയുര്‍വേദത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട'; ലിവര്‍ സിറോസിനെക്കുറിച്ച് കാണിക്കുന്നത് തെറ്റ്; വാഴ 2 നെതിരെ ഡോക്ടര്‍

ദഹനത്തിനും തുമ്മലിനും ചുമയ്ക്കും ഫലപ്രദം, കറിവേപ്പിലയുടെ ഔഷധ​ഗുണങ്ങൾ

SCROLL FOR NEXT