ഖുശ്ബു, ശിവാജി കൃഷ്ണമൂര്‍ത്തി 
India

ഖുശ്ബുവിന് എതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഡിഎംകെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ശിവാജി കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍

ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ വക്താവ് ആയിരുന്ന ശിവാജിയെ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കൊടുങ്കയ്യൂര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഖുശ്ബുവിനെ അധിക്ഷേപിച്ചതിന് പിന്നാലെ, ശിവാജിക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഡിഎംകെയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖുശ്ബുവിനെ അധിക്ഷേപിച്ച് കൃഷ്ണമൂര്‍ത്തി പ്രസംഗിച്ചത്.

തന്നെ പറ്റി മോശം രീതിയില്‍ സംസാരിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീഡിയോ ഖുശ്ബു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഒരാള്‍ക്കും സ്ത്രീകളെ മോശമായി സംസാരിക്കാനുള്ള അവകാശമില്ല. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടേിയാണ് താനിത് പറയുന്നത്. അപരിഷ്‌കൃതരായ ഗുണ്ടകള്‍ക്ക് കഴിയാനുള്ള താവളമായി ഡിഎംകെ മാറിയിരിക്കുകയാണ് എന്നും ഖുശ്ബു വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്