രജനീകാന്തും ഭാര്യ ലതയും/ ‌ഫയൽ ചിത്രം 
India

വാടക കുടിശിക രണ്ടു കോടി, കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ നടപടി; രജനീകാന്തിന്റെ ഭാര്യയ്ക്ക് കോടതിയുടെ അന്ത്യശാസനം

ശ്രീ രാഘവേന്ദ്ര എജ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറിയായ ലതയുടെ നേതൃത്വത്തിലുള്ള സ്കൂളിൽ അടുത്ത അധ്യയന വർഷം പുതിയ കുട്ടികളെ പ്രവേശിപ്പിക്കുന്നതും കോടതി തടഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം രജനീകാന്തിന്റെ ഭാര്യ ലതക്ക് അന്ത്യശാസനവുമായി മദ്രാസ് ഹൈക്കോടതി. വാടക കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് വിമർശനം. ലത നടത്തുന്ന സ്കൂളിന്റെ കെട്ടിടം അടുത്ത ഏപ്രിൽ 31നകം ഒഴിഞ്ഞില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. 

ശ്രീ രാഘവേന്ദ്ര എജ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറിയായ ലതയുടെ നേതൃത്വത്തിലുള്ള സ്കൂളിൽ അടുത്ത അധ്യയന വർഷം പുതിയ കുട്ടികളെ പ്രവേശിപ്പിക്കുന്നതും കോടതി തടഞ്ഞു. ​ഗിണ്ടിയിൽ വാടക കെട്ടിടത്തിലാണ് വർഷങ്ങളായി സ്കൂൾ പ്രവർത്തിക്കുന്നത്. എന്നാൽ വാടക ഇനത്തിൽ ഉടമകൾക്ക് രണ്ട് കോടി കൊടുക്കാനുണ്ടായിരുന്നു. ഇതു കാണിച്ച് നേരത്തെ ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. 

പിന്നീട് കെട്ടിട ഉടമകളും സൊസൈറ്റിയും തമ്മിൽ കോടതിക്കു പുറത്തു ധാരണയായി. ഈ വർഷം ഏപ്രിലിൽ 31നകം കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന ഒത്തുതീർപ്പിൽ എത്തിയെങ്കിലും കോവിഡ് കാരണം പാലിക്കാനായില്ലെന്നും കാലാവധി അടുത്ത വർഷം ഏപ്രിൽ 31 വരെ നീട്ടണമെന്നും എജ്യുക്കേഷൻ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ആരാകും മുഖ്യമന്ത്രി? കാര്യങ്ങൾ ക്ലൈമാക്സിലേക്ക്

'ആ മനുഷ്യന്‍ കുറേ കഷ്ടപ്പെട്ടതല്ലേ, മുഖ്യമന്ത്രിയാക്കണം; വെറുതെ വെറുപ്പിക്കല്ലേ'; കോണ്‍ഗ്രസ് നേതാക്കളോട് നടന്‍ സുധീർ

പഞ്ചാബിനെ വെട്ടി ഹൈദരാബാദ്; തുടർ ജയങ്ങളുമായി കൊല്‍ക്കത്ത... ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ

ദിവസവും ഒരു സ്ട്രോബറി കഴിച്ചാൽ ​ഗുണങ്ങളേറേ

ഹാന്റാവൈറസ് കോവിഡിന് സമാനമോ? വൈറസ് ബാധയിൽ ആശങ്കയോടെ ലോകം, ജാ​ഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

SCROLL FOR NEXT