നടൻ ദർശൻ എക്സ്
India

രേണുകാസ്വാമി കൊലക്കേസ്: കന്നഡ സൂപ്പര്‍ താരം ദര്‍ശന് ജാമ്യം

കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡ, മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടിയുടെ ബെഞ്ചാണ് ദര്‍ശന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപം പാലത്തിന് താഴെ ഉപേക്ഷിച്ചു എന്നാണ് കേസ്. ദര്‍ശന് അടുപ്പമുള്ള നടി പവിത്രഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി. പുറം വേദനയെത്തുടര്‍ന്ന് നടുവിന് ശസ്ത്രക്രിയയ്ക്കായി ആറ് ആഴ്ചത്തേക്ക് ദര്‍ശന് ഒക്ടോബര്‍ 30 ന്, ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. നിലവില്‍ ജാമ്യത്തിലിറങ്ങിയ നടൻ ദർശൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത