പ്രതീകാത്മക ചിത്രം 
India

18 വയസ്സ് തികഞ്ഞവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ്

രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂര്‍ത്തിയായവര്‍ക്ക് സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനെടുക്കാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും നാളെ മുതല്‍ കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂര്‍ത്തിയായവര്‍ക്ക് സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനെടുക്കാം.  കരുതല്‍ ഡോസിന് പണം നല്‍കണം. 

അറുപതു വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് കരുതല്‍ ഡോസ് തുടര്‍ന്നും സൗജന്യമായി ലഭിക്കും. കരുതല്‍ ഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവന്‍ പേര്‍ക്കും മൂന്നാം ഡോസ് നല്‍കുന്നത്.

കോവിഡ് വാക്‌സിന് സ്വകാര്യ ആശുപത്രികള്‍ അമിതവില ഈടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 150 രൂപ സര്‍വീസ് ചാര്‍ജും അഞ്ചുശതമാനം ജിഎസ്ടിയുമുള്‍പ്പെടെ ഒരുഡോസ് കോവിഷീല്‍ഡിന് 780 രൂപ, കോവാക്‌സിന് 1410 രൂപ, സ്പുട്‌നിക്‌വിക്ക് 1145 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില.

രാജ്യത്തെ 15 വയസ്സിനു മുകളിലുള്ളവരില്‍ 96 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 83 ശതമാനം പേരും രണ്ടാംഡോസും സ്വീകരിച്ചതാണ്. 1214 പ്രായക്കാരില്‍ 45 ശതമാനംപേര്‍ക്കും ആദ്യഡോസ് നല്‍കിക്കഴിഞ്ഞു. 


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലമുണ്ടാക്കിയില്ല, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി'; ബിജെപിയിൽ രൂക്ഷ വിമർശനം

വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ്

തകർന്നടിഞ്ഞത് ബാറ്റിങ്; തോറ്റതിന്റെ കുറ്റം ബൗളർമാർക്കും!

'ഭയാനക ദിവസം! ​പേപ്പറിൽ സൂപ്പർ താരങ്ങൾ ഉണ്ടായിട്ട് എന്ത് കാര്യം?'; പൊട്ടിത്തെറിച്ച് ഹെയ്ഡൻ

'മകനെ കൊന്നവരെ കാണണ്ട', നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍; പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

SCROLL FOR NEXT