കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം, കത്തയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 08:08 PM  |  

Last Updated: 08th April 2022 08:08 PM  |   A+A-   |  

covid situation in KERALA

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ജാഗ്രത തുടരാനും ആവശ്യമെങ്കില്‍ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ച് കേരളത്തിന് പുറമേ ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, മിസോറാം എന്നി സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്.

കഴിഞ്ഞാഴ്ച കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. കേരളത്തില്‍ ഇന്ന് 16614 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 291 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ബുധനാഴ്ച ഇത് 361 ആയിരുന്നു. 

ഇതിന് പുറമേ ഞായറാഴ്ച മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. നാളെ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യസെക്രട്ടറിമാരും മറ്റു ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

ഈ വാർത്ത വായിക്കാം

സംസ്ഥാനത്ത് അതിശക്തമായ മഴ, പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, മത്സ്യബന്ധനത്തിന് വിലക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ