സുപ്രീംകോടതി 
India

ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

കോടതിയലക്ഷ്യ കേസിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡല്‍ഹി പൊലീസ് കമ്മീഷണറും നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചത്

Author : Jayakumar

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ചു. നിയന്ത്രണങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യ കേസിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡല്‍ഹി പൊലീസ് കമ്മീഷണറും നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ മാപ്പപേക്ഷ. കോടതിയലക്ഷ്യ നടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 9-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മനഃപൂര്‍വ്വമോ ബോധപൂര്‍വ്വമോ ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നു. സമാധാനം നിലനിര്‍ത്തുന്നതിനും ക്രമസമാധാന തകര്‍ച്ച തടയുന്നതിനുമായിട്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. അനുമതിയില്ലാതെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന മറ്റൊരു പ്രതിഷേധ പരിപാടിയും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത്.

ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെയും കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. റെയ്‌സിന ഹില്‍സിന് ചുറ്റും നാല് കിലോമീറ്റര്‍ ചുറ്റളവില്‍, ഒക്ടോബര്‍ 9 രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 10 രാത്രി 10 മണി വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. ഈ നിയന്ത്രണം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് മാത്രമാണ് ബാധകമായിരുന്നത്. വൈഫൈ (Wi-Fi), ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചത്. നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഒരു നിശ്ചിത പരിധിക്കുള്ളില്‍, നിശ്ചിത സമയത്തേക്ക് ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ തടയുന്നത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഉചിതമായ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന ഒരു അംഗീകൃത നടപടിയാണ്. സത്യവാങ്മൂലത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നു.

ആയതിനാല്‍ നിയന്ത്രണങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യ നോട്ടീസ് റദ്ദാക്കണമെന്നും, നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി, അനിവാര്യമായ സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അനുവദിക്കുന്ന തരത്തില്‍ സുപ്രീം കോടതിയുടെ ഒക്ടോബര്‍ 11-ലെ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സത്യവാങ്മൂലത്തില്‍ അഭ്യര്‍ത്ഥിച്ചു. സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുതെന്നും, മെട്രോയും ട്രെയിനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Restrictions in Delhi: Central Government tenders unconditional apology in Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

'ഇത്തരം പിച്ചില്‍ ആദ്യ പന്ത് മുതല്‍ ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'