സുബോധ് കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തിനിടെ വിഡിയോ ദൃശ്യം
India

'നീറ്റി'ലെ ഗ്രേസ് മാര്‍ക്ക്: പരിശോധിക്കാന്‍ സമിതി, റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആയിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകമുണ്ടോയെന്നു പരിശോധിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയോഗിച്ചു. യുപിഎസ്‌സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.

ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കില്‍ എത്തിയത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.

സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യും. ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളുടെ ഫലത്തില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗ്രേസ് മാര്‍ക്ക് നല്‍കിയ നടപടി യോഗ്യതാ മാനദണ്ഡത്തെ ബാധിച്ചിട്ടില്ലെന്ന് സുബോധ് കുമാര്‍ സിങ് പറഞ്ഞു. ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യുന്നത് പ്രവേശന നടപടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

നീറ്റ് പരീക്ഷയില്‍ വന്‍തോതില്‍ ക്രമക്കേടു നടന്നെന്നും അതിനാലാണ് ഇത്രയധികം പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരേ സെന്ററില്‍ നിന്നുള്ള ആറു പേര്‍ക്ക് ഉള്‍പ്പെടെയാണ് 67 പേര്‍ക്ക് ഒ്ന്നാം റാങ്ക് ലഭിച്ചത്.

എന്നാല്‍ പരീക്ഷയില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്നാണ് എന്‍ടിഎ അവകാശപ്പെടുന്നത്. പരീക്ഷാ കേന്ദ്രത്ത്ില്‍ മറ്റു കാരണങ്ങളാല്‍ സമയം നഷ്ടമായവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്‍സിഇആര്‍ടി ടെക്‌സറ്റ് ബുക്കിലെ മാറ്റം വിദ്യാര്‍ഥികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കാരണമായിട്ടുണ്ടെന്നും എന്‍ടിഎ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT