പ്രതീകാത്മക ചിത്രം 
India

'ഭാര്യയുമായി ഒരു വഴക്കുമില്ലെന്ന് പൊലീസ്'; വെടിവച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കി ഭര്‍ത്താവ്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഢൂണിലെ റാണി പോഖാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് കൊലനടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അന്‍പത്തിയെട്ടുകാരന്‍ വിര്‍ജി കൃഷാലിയും ഭാര്യ കുസും കൃഷാലിയുമാണ് മരിച്ചത്. ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് ശേഷം ഗ്രാമത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഒരാള്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത കാര്യം സ്റ്റേഷനില്‍ അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവസമയത്ത് വീട്ടില്‍ മരുമകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ അവരെ ചോദ്യം ചെയ്തപ്പോള്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി