അപകടത്തിന് ഇടയാക്കിയ കാര്‍, എഎന്‍ഐ 
India

പാര്‍ട്ടി കഴിഞ്ഞ് പുറത്തിറങ്ങി, യുവതി ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം- വീഡിയോ 

മരുന്ന് വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, പാഞ്ഞെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് 36കാരന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മരുന്ന് വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, പാഞ്ഞെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് 36കാരന്‍ മരിച്ചു. പലചരക്കുകട നടത്തുന്ന അജയ് ഗുപ്തയാണ് മരിച്ചത്. കാര്‍ ഉടമയായ 28കാരിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

ഞായറാഴ്ച മോട്ടി ബാഗില്‍ മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. അശോക് വിഹാര്‍ സ്വദേശിനിയായ യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. ആര്‍ക്കിടെക്ട് ആയ ഇവര്‍ ഗ്രേറ്റര്‍ കൈലാഷിലെ പാര്‍ട്ടി കഴിഞ്ഞ് കാറില്‍ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. 

അമിത വേഗത്തില്‍ കാര്‍ ഓടിക്കുന്നതിനിടെ ആദ്യം ജനറേറ്ററാണ് യുവതി ഇടിച്ചുതെറിപ്പിച്ചത് എന്നും പൊലീസ് പറയുന്നു. തുടര്‍ന്നാണ് അജയ് ഗുപ്തയെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയില്‍ ഗുരുതരമായി പരിക്കേറ്റ അജയ് ഗുപ്തയെയും കാര്‍ ഓടിച്ചിരുന്ന യുവതിയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതര പരിക്കുകളെ തുടര്‍ന്ന് അജയ് ഗുപ്തയ്ക്ക് മരണം സംഭവിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ഗതാഗത നിയമം ലംഘിച്ച് വാഹനം ഓടിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT