പ്രതീകാത്മക ചിത്രം 
India

മകളെ കൊല്ലാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ ; വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി ; യുവതിയുടെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍

36 കാരിയായ മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ അമ്മ എതിര്‍ത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : മകളെ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. 58 കാരിയായ സുകുരി ഗിരി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും അറസ്റ്റിലായി. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. 

36 കാരിയായ മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ അമ്മ എതിര്‍ത്തിരുന്നു. പലതവണ വിലക്കിയിട്ടും മകള്‍ ഇത് തുടര്‍ന്നാണ് അമ്മ സുകുരിയെ പ്രകോപിപ്പിച്ചത്. ഒടുവില്‍ മകളെ കൊല്ലാന്‍ അമ്മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രമേദ് ജന എന്ന വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി. 

50,000 രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. 8,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ജനുവരി 12ന് നഗ്രാം ജില്ലയിലെ ഒരു പാലത്തിനടയില്‍ നിന്നാണ് ശിബാനിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകളും മൂര്‍ച്ഛയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ശിബാനിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്