ASHOK GEHLOT  
India

ആര്‍എസ്എസിനെ വളര്‍ത്തിയത് കോണ്‍ഗ്രസ്; ബിജെപിക്ക് കീഴില്‍ ഇന്ത്യ 'ഹിന്ദുരാഷ്ട്രം' ആയി: ഗെഹ്ലോട്ട്

ആര്‍എസ്എസിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് അവര്‍ കോണ്‍ഗ്രസിനോട് നന്ദി പറയണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ജയ്പൂര്‍: കോണ്‍ഗ്രസിന്റെ മൃദുസമീപനം കാരമാണ് ആര്‍എസ്എസ് വളര്‍ന്നതെന്നും, അതിനാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി-ആര്‍എസ്എസ് ഭരണത്തിന് കീഴില്‍ രാജ്യം 'ഹിന്ദു രാഷ്ട്രം' ആയെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇന്ന് ബിജെപി ചെയ്യുന്നത് പോലെ, കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പ്രതികാര ബുദ്ധിയോടെയാണ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആര്‍എസ്എസിനോ ബിജെപിക്കോ വളരാന്‍ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ആര്‍എസ്എസിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് അവര്‍ കോണ്‍ഗ്രസിനോട് നന്ദി പറയണം. കോണ്‍ഗ്രസിന്റെ സമീപനം ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ സമീപനമായിരുന്നില്ല. അതേരീതി പിന്തുടര്‍ന്നിരുന്നെങ്കില്‍ ആര്‍എസ്എസിന് ഒരിക്കലും വളരാന്‍ കഴിയുമായിരുന്നില്ല,' അദ്ദേഹം പറഞ്ഞു. രണ്ടുതവണ ആര്‍എസ്എസിനെ നിരോധിച്ചതാണെന്നും മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയതെന്നും ഓര്‍മിപ്പിച്ചു. ആര്‍എസ്എസ് 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ കാരണം കോണ്‍ഗ്രസിന്റെ മൃദുസമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്. മതപരമായ ചടങ്ങുകള്‍ക്കിടയിലുണ്ടാകുന്ന ആക്രമസംഭവങ്ങള്‍ ഇതിന്റെ തെളിവാണെന്നും ഗെഹ് ലോട്ട് പറഞ്ഞു. മറ്റ് മതങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. മുസ്ലീങ്ങളോ, ക്രിസ്ത്യാനികളോ, സിഖുകാരോ ആകട്ടെ, അവര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. ക്രിസ്മസ് വേളയില്‍ പോലും അവര്‍ ആക്രമിക്കപ്പെടുകയാണ്. ആദ്യം മുസ്ലീങ്ങള്‍, പിന്നീട് ക്രിസ്ത്യാനികള്‍, ഭാവിയില്‍ അത് മറ്റുള്ളവരെയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം വലിയ കെട്ടിടങ്ങളും പാര്‍ട്ടി ഓഫീസുകളും നിര്‍മ്മിക്കുന്നതിന്റെ ഫണ്ട് സ്രോതസ് ബിജെപി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RSS grew because of Cong's soft approach, country has become 'Hindu Rashtra' under BJP: Gehlot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എബോളയെന്ന് സംശയം; സുഡാനില്‍ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

'രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം'; വിമർശനത്തോട് പ്രതികരിച്ച് എ ആർ റഹ്മാൻ

യുഎസ്-ഇറാന്‍ കരാറിന് പിന്നാലെ എണ്ണവില താഴേക്ക്; ഹോര്‍മുസ് പ്രതിസന്ധിക്ക് വിരാമം

കാസർകോട്ട് യുവാവിനെ കെട്ടിയിട്ട് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്തായതോടെ രാഷ്ട്രീയ പോര്

വിഴിഞ്ഞത്ത് '300 കോടിയുടെ കരാര്‍', വ്യാജരേഖ ചമച്ച് നിരവധി പേരെ കബളിപ്പിച്ചു; മലപ്പുറം സ്വദേശിക്കായി തിരച്ചില്‍

SCROLL FOR NEXT