ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നുവെന്നു അദ്ദേഹം എക്സിൽ കുറിച്ചു. 80ാം യുഎൻ പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി ഉഭയകക്ഷി ചർച്ചകൾക്കായി ന്യൂയോർക്കിൽ എത്തിയതായിരുന്നു ഇരുവരും. വ്യാപാര ചർച്ചകൾക്കായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും സംഘവും യുഎസിൽ ഉണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ എച് വൺ ബി വിസ, ഇന്ത്യയ്ക്കു മേൽ ചുമത്തിയ അധിക പിഴ താരിഫ് അടക്കമുള്ള വിവാദങ്ങൾ കത്തി നിൽക്കുന്ന ഘട്ടത്തിലാണ് കൂടിക്കാഴ്ച. ഇന്ത്യ- യുഎസ്എ വ്യാപര ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ കൂടിയാണ് ഇരുവരും തമ്മിൽ സംസാരിച്ചത്.
ആശങ്കയുയർത്തുന്ന നിരവധി രാജ്യാന്തര, ഉഭയകക്ഷി വിഷയങ്ങൾ ചർച്ചയായെന്നു എസ് ജയശങ്കർ മാർക്കോ റൂബിയോയുമായുള്ള ചർച്ചയ്ക്കു ശേഷം എക്സിൽ കുറിച്ചു.
രാവിലെ ന്യൂയോർക്കിൽ വച്ച് മാർക്കോ റൂബിയോയെ കണ്ടതിൽ സന്തോഷം. ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കിട്ടു. മുൻഗണനാ മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നോട്ടു പോകേണ്ടതിന്റെ പ്രാധാന്യം ഇരുവരും അംഗീകരിച്ചതായും അദ്ദേഹം എക്സിൽ പങ്കിട്ട കുറിപ്പിൽ വ്യക്തമാക്കി.
S Jaishankar: The meeting between External Affairs minister S Jaishankar and US Secretary of State Marco Rubio took place on the same day India and the US are set to hold discussions to achieve an early conclusion of a trade agreement.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates