സാറ അബ്ദുള്ള- സച്ചിന്‍ പൈലറ്റ് 
India

സച്ചിന്‍ പൈലറ്റ് വിവാഹമോചിതന്‍; ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് സത്യവാങ്മൂലം

2004ലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: സാറ അബ്ദുല്ലയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി സച്ചിന്‍ പൈലറ്റ്. സച്ചിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമായത്. തെരെഞടുപ്പ് സത്യവാങ്മൂലത്തില്‍ പങ്കാളിയുടെ പേരെഴുതാനുള്ള കോളത്തില്‍ ഡിവോഴ്‌സ്ഡ് എന്നാണ് പൈലറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതാദ്യമായാണ് 46കാരനായ സചിന്‍ പൈലറ്റ് സാറ അബ്ദുല്ലയുമായുള്ള വിവാഹമോചനം പ്രഖ്യാപിക്കുന്നത്. മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ മകളാണ് സാറ. 2004ലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്. 

കഴിഞ്ഞ തവണത്തേതില്‍ നിന്ന് സച്ചിന്‍ പൈലറ്റിന്റെ സമ്പത്ത് ഇരട്ടിയായി വര്‍ധിച്ചതായും തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നു.  2018ല്‍ അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 3.8 കോടി രൂപയായിരുന്നു. 2023ല്‍ അത് 7.5 കോടി രൂപയായി ഉയര്‍ന്നു.

നവംബര്‍  25നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലമറിയാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

SCROLL FOR NEXT