സെയ്ഫ് അലി ഖാന്റെ വസതിയിൽ പൊലീസ് പരിശോധന, സെയ്ഫ് അലി ഖാൻ പിടിഐ
India

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കുറ്റകൃത്യത്തില്‍ ഒന്നിലധികം പേരുണ്ടാകാം, സിം കാര്‍ഡ് ഉടമയെ അന്വേഷിച്ച് പൊലീസ്

കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ ഷെരീഫുല്‍ ഇസ്ലാം മാത്രമായിരിക്കില്ല പ്രതിയെന്നാണ് പൊലീസിന്റെ സംശയം.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളീവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഒന്നിലധികം പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാം എന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ ഷെരീഫുല്‍ ഇസ്ലാം മാത്രമായിരിക്കില്ല പ്രതിയെന്നാണ് പൊലീസിന്റെ സംശയം.

റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഒന്നിലധികം പേരുടെ സാന്നിധ്യം സംശയിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. ജനുവരി 16ന് പുലര്‍ച്ചെ സെയ്ഫ് അലിഖാന്റെ വസതിയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. സംഭവ സമയത്ത് സെയ്ഫ് അലിഖാനും വീട്ടുജോലിക്കാരും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശേഖരിക്കുകയും ഫൊറന്‍സിക് പരിശോധയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചുവെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ജനുവരി 19ന് താനെയില്‍വെച്ചാണ് ഷെരീഫുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസിന്റെ ഒരു സംഘം പശ്ചിമ ബംഗാളിലെത്തി. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടന്ന ശേഷം അറസ്റ്റിലായ പ്രതി കൊല്‍ക്കത്തയില്‍ ആണ് താമസിച്ചിരുന്നത്. പ്രതിക്ക് സിം കാര്‍ഡ് നല്‍കിയ ഖുക്‌മോണി ജംഹാംഗീര്‍ ഷെയ്ഖിനെ പൊലീസ് തിരയുകയാണ്. ഇയാളുടെ പേരിലുള്ള സിം കാര്‍ഡാണ് പ്രതി ഉപയോഗിച്ചിരുന്നത്. പ്രതി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നും തന്റെ വീട്ടുജോലിക്കാരനെ കുത്തിയതായും തുടര്‍ന്ന് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ പലതവണ കുത്തിയയെന്നാണ് സെയ്ഫ് അലിഖാന്‍ പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോമാളി' പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; 'വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ'

മീൻ‌ പിടിച്ച് ഇൻസ്റ്റയിൽ പോസ്റ്റിടും, വള്ളത്തിൽ 'കരുതുന്നത്' കഞ്ചാവ്; യൂ‍ട്യൂബറെ പൊലീസ് പൊക്കി

ഐപിഎല്‍, ക്രിക്കറ്റ് മാത്രമല്ല... ടീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം 1000 കോടി കടന്നു!

വേനൽ ചൂടിൽ ഈ ജ്യൂസ് കുടിച്ചാൽ പിന്നെ മറ്റൊന്നും കുടിക്കില്ല

പുതുച്ചേരിയില്‍ ടിവികെ തനിച്ച് മത്സരിക്കും; 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

SCROLL FOR NEXT