പ്രതി, സെയ്ഫ് അലി ഖാന്‍ 
India

സെയ്ഫ് അലിഖാന്‍ ഉടന്‍ ആശുപത്രി വിടും, പിടിയിലായത് ബംഗ്ലാദേശ് സ്വദേശി; തിരിച്ചറിയല്‍ രേഖകള്‍ വ്യാജം

മക്കളായ തൈമൂറും ജേയും ഞായറാഴ്ച സെയ്ഫിനെ കാണാന്‍ ആശുപത്രിയിലെത്തി. അമ്മ കരീനയ്ക്കൊപ്പമാണ് ഇരുവരും എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആക്രമണത്തില്‍ പരിക്കേറ്റ് മുംബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ താരം ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. മക്കളായ തൈമൂറും ജേയും ഞായറാഴ്ച സെയ്ഫിനെ കാണാന്‍ ആശുപത്രിയിലെത്തി. അമ്മ കരീനയ്ക്കൊപ്പമാണ് ഇരുവരും എത്തിയത്.

സെയ്ഫിന്റെ സഹോദരി സോഹ അലി ഖാനും ഭര്‍ത്താവ് കുണാല്‍ ഖെമുവും ഇന്ന് താരത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. കരീനയും മക്കളും എത്തുന്നതിന് തൊട്ടുമുമ്പാണ് സോഹയും കുണാലും എത്തിയത്. സെയ്ഫിന്റെ ആദ്യഭാര്യയിലെ മക്കളായ സാറയും ഇബ്രാഹിമും എല്ലാദിവസവും താരത്തെ കാണാന്‍ എത്തിയിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ സെയ്ഫിനെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ചത്. നടന്റെ മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിലായിരുന്നു സംഭവം. ആറ് കുത്തേറ്റ സെയ്ഫ് നിലവില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. സെയ്ഫിനെ ആക്രമിച്ച സംഭവത്തില്‍ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം എന്നയാള്‍ പിടിയിലായിട്ടുണ്ട്. ബംഗ്ലാദേശി പൗരനായ ഇയാള്‍, അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. ബിജോയ് ദാസ് എന്ന കള്ളപ്പേരില്‍ ആയിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും