സൽമാൻ ഖാൻ ഫയൽ
India

'രണ്ടു കോടി നല്‍കിയില്ലെങ്കില്‍ കൊല്ലും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് കണ്‍ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് കണ്‍ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം, കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കിനും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ പൊലീസ് നോയിഡയില്‍വെച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.

പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ഓഫീസ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അഞ്ച് കോടിരൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

നേരത്തെ ലോറന്‍സ് ബിഷ്ണോയിയുടെ സഘത്തില്‍ നിന്നും സല്‍മാന്‍ ഖാന് വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ദിവസങ്ങള്‍ക്ക് മുമ്പ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ ഭീഷണികള്‍ ഉയര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി