India

പശുക്കുട്ടിയെ വെടിവെച്ചു കൊന്നത് സാനിയ മിര്‍സ നോക്കിനില്‍ക്കെ; പങ്ക് അന്വേഷിക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

വന മേഖലയില്‍ പശുക്കുട്ടിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് ജീവനക്കാരന്‍ അറസ്റ്റിലായതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാജാ സിങ്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വന മേഖലയില്‍ പശുക്കുട്ടിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് ജീവനക്കാരന്‍ അറസ്റ്റിലായതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാജാ സിങ്. വെടിവെപ്പ് നടന്ന സമയത്ത് സാനിയയും സ്ഥലത്തുണ്ടായിരുന്നു എന്നാണ് എംഎല്‍എ പറഞ്ഞിരിക്കുന്നത്. 

വിക്രമാബാദിലെ ദാംഗുണ്ട് ഡാമിന് സമീപത്തെ വനമേഖലയില്‍ വെച്ചാണ് ഗ്രാമവാസികളുടെ പശുക്കുട്ടിയെ വെടിവെച്ചു കൊന്നത്. വിഷയത്തില്‍ സാനിയ മിര്‍സയുടെ പങ്ക് അന്വേഷിക്കണമെന്നും പശുവിനെ കൊന്നതിന് കൊലപാതകത്തിന് കേസെടുക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 23നാണ് പശുവിനെയും എരുമയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

ഫാം ഹൗസ് ജീവനക്കാരനായ ഉമറിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ, സമീപവാസികള്‍ ഫാം ഹൗസ് ജീവനക്കാര്‍ക്ക് എതിരെ പരാതി ഉയര്‍ത്തിയിരുന്നു. കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെ ഫാം ഹൗസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT