വിഡിയോ ദൃശ്യം 
India

ഒരു രൂപയ്ക്ക് ഒരു സാരി; വമ്പന്‍ ഓഫര്‍; ഇടിച്ചു കയറി സ്ത്രീകള്‍ - വിഡിയോ

ഒരു രൂപയ്ക്ക് ഒരു സാരി! കൃഷ്ണഗിരിയിലെ ടെക്‌സ്റ്റൈല്‍ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫര്‍ ആണിത്

സമകാലിക മലയാളം ഡെസ്ക്

കൃഷ്ണഗിരി (തമിഴ്‌നാട്): ഒരു രൂപയ്ക്ക് ഒരു സാരി! കൃഷ്ണഗിരിയിലെ ടെക്‌സ്റ്റൈല്‍ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫര്‍ ആണിത്. ഓഫര്‍ കേട്ട് കടയിലേക്ക് സ്ത്രീകളുടെ വന്‍ പ്രവാഹമാണ് ഉണ്ടായത്.

ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് കടയില്‍ എത്തുന്ന ആദ്യ അഞ്ഞൂറു പേര്‍ക്ക് ഒരു രൂപയ്ക്ക് സാരി നല്‍കും എന്നായിരുന്നു ഓഫര്‍. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പാന്റ്‌സും ഷര്‍ട്ടും നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതോടൊപ്പം മറ്റനേകം ഓഫറുകളും വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നു.

രാവിലെ കട തുറക്കുന്നതിനു മുമ്പുതന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലിയാണ് ഓഫര്‍ സ്വന്തമാക്കാന്‍ എത്തിയത്. ആയിരത്തിലേറെപ്പേര്‍ രാവിലെ തന്നെ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. തിരക്കു നിയന്ത്രിക്കാനായി അഞ്ഞൂറോളം ജീവനക്കാരെ ടെക്‌സറ്റൈല്‍ അധികൃതര്‍ നിയോഗിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT