Rahul Gandhi, Savarkar 
India

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

സവര്‍ക്കറുടെ എല്ലാ ക്ഷമാപണ ഹര്‍ജികളും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരസിക്കുകയാണുണ്ടായതെന്നും, സവര്‍ക്കറെ മോചിപ്പിച്ചാല്‍ അദ്ദേഹം വീണ്ടും വിപ്ലവ പ്രസ്ഥാനങ്ങളില്‍ പങ്കാളിയാവുകയും അത് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിന് കാരണമാവുകയും ചെയ്യുമെന്ന ആശങ്ക അവര്‍ തങ്ങളുടെ മറുപടിയില്‍ പ്രകടിപ്പിച്ചിരുന്നതായും സാത്യകി വാദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

മുംബൈ: വി ഡി സവര്‍ക്കര്‍ ജയില്‍ കഴിയുമ്പോള്‍ തന്റെ ശിക്ഷാ കാലാവധി കുറയ്ക്കുന്നതിനായി ബ്രിട്ടീഷ് ഭരണകൂടത്തിന് മുമ്പില്‍ 10 മാപ്പപേക്ഷകള്‍ നല്‍കിയിരുന്നുവെന്ന് ചെറുമകന്‍ സാത്യകി സവര്‍ക്കര്‍. പൂനെയിലെ പ്രത്യേക എംപി-എംഎല്‍എ കോടതിയിലാണ് സാത്യകിയുടെ പരാമര്‍ശം. ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ ക്ഷമാപണ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ വിസമ്മതിച്ച മറ്റ് സ്വാതന്ത്ര്യസമര സേനാനികളും വിപ്ലവകാരികളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് സാത്യകി ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജി അമോല്‍ ഷിന്‍ഡെയ്ക്ക് മുന്‍പാകെയുള്ള വിചാരണയ്ക്കിടയിലാണ് ഈ പരാമര്‍ശം. സവര്‍ക്കര്‍ സമര്‍പ്പിച്ച ഈ മാപ്പപേക്ഷകളിലെ ഭാഷ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള അദ്ദേഹത്തിന്റെ കൂറിനെ സൂചിപ്പിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സവര്‍ക്കറുടെ എല്ലാ ക്ഷമാപണ ഹര്‍ജികളും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരസിക്കുകയാണുണ്ടായതെന്നും, സവര്‍ക്കറെ മോചിപ്പിച്ചാല്‍ അദ്ദേഹം വീണ്ടും വിപ്ലവ പ്രസ്ഥാനങ്ങളില്‍ പങ്കാളിയാവുകയും അത് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിന് കാരണമാവുകയും ചെയ്യുമെന്ന ആശങ്ക അവര്‍ തങ്ങളുടെ മറുപടിയില്‍ പ്രകടിപ്പിച്ചിരുന്നതായും സാത്യകി വാദിച്ചു.

ഈ മാപ്പപേക്ഷകളില്‍ സവര്‍ക്കര്‍ ഉപയോഗിച്ച ഭാഷ ഔദ്യോഗിക പ്രോട്ടോക്കോളിന് അനുസൃതമായിട്ടുള്ളതായിരുന്നുവെന്ന് സാത്യകി പറഞ്ഞു. വിപ്ലവകാരികള്‍ ആയുധമെടുത്തതിന് കാരണം ബ്രിട്ടീഷുകാര്‍ ചെയ്ത അനീതിയാണെന്നും, ബ്രിട്ടീഷുകാര്‍ നേരത്തെ തന്നെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ വിപ്ലവകാരികള്‍ ആയുധം ഏന്തുമായിരുന്നില്ലെന്നുമുള്ള അഭിപ്രായം സവര്‍ക്കര്‍ പ്രകടിപ്പിച്ചിരുന്നതായും സാത്യകി വാദങ്ങള്‍ നിരത്തി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സവര്‍ക്കറെ നിരന്തരം അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത് ഇംഗ്ലണ്ടിലാണെങ്കിലും, അത് ഇന്ത്യയിലുടനീളം പ്രസിദ്ധീകരിക്കപ്പെടുകയും പ്രചരിക്കുകയും ചെയ്തതിനാല്‍ അതിന്റെ ആഘാതം ഇവിടെയുമുണ്ടായിരുന്നുവെന്ന് സാത്യകി വാദിച്ചു. ലണ്ടനിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളും യൂട്യൂബ് ലിങ്കും സാത്യകി തന്റെ പരാതിയില്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ അന്തസ്സിന് കളങ്കം വരുത്താനുമുള്ള വ്യക്തമായ ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഈ വ്യാജവും വിദ്വേഷം നിറഞ്ഞതുമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് സാത്യകി വാദിച്ചു. ഐ.പി.സി സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തലിനുള്ള ശിക്ഷ) പ്രകാരം രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും സി.ആര്‍.പി.സി സെക്ഷന്‍ 357 (നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ്) പ്രകാരം പരമാവധി നഷ്ടപരിഹാരം ഈടാക്കണമെന്നും സാത്യകി ആവശ്യപ്പെട്ടു.

Savarkar Filed 10 Mercy Petitions Before British, Revolutionaries Like Bhagat Singh Refused To Compromise : Grandnephew Tells Pune Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

SCROLL FOR NEXT