supremecourt file
India

'ഇവര്‍ സ്ത്രീയല്ല, ലേഡീ ഡോണ്‍'; ലഹരിക്കേസില്‍ 60 കാരിക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

സമാനമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ നിരന്തരം ഏര്‍പ്പെട്ടിരുന്നതിനാല്‍ 'ഒരു സ്ത്രീയെന്ന നിലയിലുള്ള വിശ്വാസ്യത ഇവര്‍ക്ക് നഷ്ടപ്പെട്ടു' എന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര പരാമര്‍ശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: എന്‍ഡിപിഎസ് ( നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) പ്രകാരമുള്ള കേസില്‍ 60 വയസുകാരിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിയെ സ്ത്രീ ആയി കാണാനാവില്ലെന്നും ലേഡീ ഡോണ്‍ ആണെന്നും കോടതി നിരീക്ഷിച്ചു.

സമാനമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ നിരന്തരം ഏര്‍പ്പെട്ടിരുന്നതിനാല്‍ 'ഒരു സ്ത്രീയെന്ന നിലയിലുള്ള വിശ്വാസ്യത ഇവര്‍ക്ക് നഷ്ടപ്പെട്ടു' എന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര പരാമര്‍ശിച്ചു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മുമ്പ് നാല് തവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. അവസാനത്തെ അപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ മിശ്ര, അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അവരുടെ പ്രായം കണക്കിലെടുത്ത് ഇളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വാദിച്ചെങ്കിലും കോടതി ജാമ്യം നല്‍കാന്‍ തയ്യാറായില്ല.

SC denies bail to 60-year-old ‘lady don’ in NDPS case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്

'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

'ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത് മര്യാദകേട്'; അടൂര്‍ പ്രകാശിനെതിരെ ആര്‍ ചന്ദ്രശേഖരന്‍