സുപ്രീംകോടതി  File
India

റഷ്യ-യുക്രൈന്‍ യുദ്ധം: ഡിഎന്‍എ സാമ്പിളുകള്‍ ഒത്തുനോക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ മൃതദേഹങ്ങളുമായി ഒത്തുനോക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങളുമായി ഏകോപനം നടത്തുന്നതിനായി വിദേശകാര്യ മന്ത്രാലയത്തില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ മൃതദേഹങ്ങളുമായി ഒത്തുനോക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.

ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ നഷ്ടപരിഹാരത്തിനായുള്ള ക്ലെയിമുകള്‍ ഫയല്‍ ചെയ്യാന്‍ ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കണമെന്നും, അതിനുവേണ്ട വിവരങ്ങളും വിവരവിനിമയങ്ങളും അതാത് പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കണമെന്നും കോടതി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും നഷ്ടപരിഹാര ക്ലെയിമുകള്‍ നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോടും സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികളോടും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി ആരോപിക്കപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഉത്തരവുകള്‍.

SC directs Centre to appoint nodal officer, assist families killed or missing in Russia-Ukraine war

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതമൗലികവാദ വിരുദ്ധ ചടങ്ങിൽ പങ്കെടുക്കാൻ തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിൽ; സുവേന്ദു അധികാരിയും എത്തും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 63 lottery result

'ജീവിതത്തിലെ കൊടുങ്കാറ്റുകളെയും തിരമാലകളെയും ഒരുമിച്ച് അതിജീവിക്കാം'; സുപ്രിയയ്ക്ക് ആശംസകളുമായി പൃഥ്വിരാജും മല്ലികയും

ബൗളിങ് കൊടുങ്കാറ്റായി നിയ നസ്നീൻ, ഹിമാചൽ കടപുഴകി; സീചെം ട്രോഫി ക്രിക്കറ്റ് കിരീടം കേരളത്തിന്

ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യം; ഷി ജിന്‍പിങ് ഇന്ത്യയിലേക്ക്, ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തേക്കും