'നിങ്ങളുടെ ചര്‍മത്തിനു രാജ്യത്തിന്റെ ഭാവിയെക്കാള്‍ തിളക്കമുണ്ട്'; പ്രധാനമന്ത്രിയുടെ വിഡിയോയില്‍ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് സംസാരിക്കുന്ന മോദി, പ്രധാനമന്ത്രി പദം ഒഴിഞ്ഞു സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ആകുന്നതാണ് നല്ലതെന്നും അഭിജീത് ദിപ്‌കെ പറഞ്ഞു
Abhijeet Dipke
അഭിജിത് ദീപ്കെ സമരപ്പന്തലിൽ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: പരീക്ഷ ക്രമക്കേടുകള്‍ തടയുന്നതിനുള്ള ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച വിഡിയോ സന്ദേശത്തിനു പിന്നാലെ കടുത്ത പരിഹാസവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. 'നിങ്ങളുടെ ചര്‍മത്തിനു രാജ്യത്തിന്റെ ഭാവിയെക്കാള്‍ തിളക്കമുണ്ട്' എന്നാണ് അഭിജീത് ദീപ്‌കെ ഇതിന് മറുപടി നല്‍കിയത്.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് സംസാരിക്കുന്ന മോദി, പ്രധാനമന്ത്രി പദം ഒഴിഞ്ഞു സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ആകുന്നതാണ് നല്ലതെന്നും അഭിജീത് ദിപ്‌കെ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഭിജിത്. പുതിയ രീതിയില്‍ വിഡിയോകള്‍ എടുത്തതുകൊണ്ട് മാത്രം പുതുതലമുറയുടെ പിന്തുണ നേടാനാകില്ല. മാറ്റേണ്ടത് ക്യാമറയുടെ ആംഗിള്‍ അല്ല, ഹൃദയത്തിന്റെ ആംഗിള്‍ ആണെന്ന കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്റിലെ വിമര്‍ശനത്തെ അഭിജിത് ദീപ്‌കെ പിന്തുണച്ചു.

പരിഷ്‌കാരങ്ങളിലൂടെ ഈ രാജ്യത്ത് നിരവധി നല്ല നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഒന്നിനു പിന്നാലെ ഒന്നായി നിയമങ്ങള്‍ പാസാക്കപ്പെടുന്നുണ്ട്. ബില്ലുകള്‍ വന്നുകൊണ്ടേയിരിക്കും.

മൂന്ന് ദിവസം മുമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി വരുമെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ കോടതി വരുമെന്ന് കരുതി ആളുകള്‍ വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചത് ? സിബിഐയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഏറ്റവും ആദ്യത്തെ വാദം കേള്‍ക്കല്‍ തന്നെ മാറ്റിവച്ചു. അതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് നിയമവും ഉണ്ടാക്കാം, പക്ഷേ അത് നടപ്പിലാക്കുന്ന ആളുകള്‍ നല്ലവരാകുന്നതുവരെ ആ നിയമങ്ങള്‍ കൊണ്ട് എന്താണ് കാര്യം ? അഭിജീത് ദീപ്‌കെ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച പ്രധാനമന്ത്രി പങ്കുവച്ച സെല്‍ഫി വിഡിയോയില്‍, പരീക്ഷാ തട്ടിപ്പുകള്‍ തടയാനുള്ള പുതിയ നിയമം വലിയൊരു ചുവടുവയ്പ്പാണെന്നാണ് അദ്ദേഹം പറഞ്ഞത്. സാങ്കേതികവിദ്യയും കര്‍ശന നിയമങ്ങളും ഉപയോഗിച്ച് പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പങ്കുവച്ച നാലാമത്തെ ഇന്‍സ്റ്റഗ്രാം വിഡിയോ ആണ് ഇന്നലത്തേത്.

Abhijeet Dipke
'ചോദ്യപേപ്പര്‍ മാഫിയയെ വെറുതെ വിടില്ല'; ഇന്‍സ്റ്റ വിഡിയോയില്‍ പുതിയ ഭേദഗതി ബില്ലിനെ പ്രശംസിച്ച് പ്രധാനമന്ത്രി
Abhijeet Dipke
റെയില്‍വേയുടെ ഓണ്‍ലൈന്‍ ലഗേജ് ബുക്കിങ് ഇന്നുമുതല്‍; ലഗേജ് പരിധി അറിയാം
Abhijeet Dipke
ലോക്‌സഭയും കടന്ന് വന്ദേമാതരം ബില്‍; ഇനി അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്
Summary

Exam malpractice bill has been passed by the parliament. Prime Minister Narendra Modi welcomed the bill with a video message, but it faced strong criticism from Abhijit Dipke, founder of Cockroach Janata Party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Abhijeet Dipke
Delhi Protest
Minister KM Shaji
Ayodhya Ram Temple
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com