സുപ്രീംകോടതി /ഫയല്‍ ചിത്രം
India

ജിഎം കടുക്: സുപ്രീം കോടതിയില്‍ ഭിന്ന വിധി, നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രണ്ട് വ്യത്യസ്ത വിധി പ്രസ്താവം നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനിതക മാറ്റം വരുത്തിയ കടുക് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്ര തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഭിന്ന വിധി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രണ്ട് വ്യത്യസ്ത വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് നാഗരത്ന കേന്ദ്ര തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് കരോള്‍ അതിനോടു യോജിച്ചില്ല. അതേസമയം ജനിതകമാറ്റം വരുത്തിയ(ജിഎം) വിളകളെക്കുറിച്ചുള്ള ദേശീയ നയം രൂപീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുന്ന കാര്യത്തില്‍ രണ്ട് ജഡ്ജിമാരും ഒരു പോലെ നിലപാടെടുത്തു.

വിത്ത് ഉല്‍പ്പാദിപ്പിക്കുന്നതിനും പരീക്ഷണണത്തിനുമായി ഹൈബ്രിഡ് കടുക് ഡിഎംഎച്ച്-11കൃഷി ചെയ്യുന്നതിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുന്നില്‍ വെക്കാനും ബെഞ്ച് തീരുമാനിച്ചു. ജിഎം വിളകളെക്കുറിച്ചുള്ള ദേശീയ നയം രൂപീകരിക്കുന്നതിന് നാല് മാസത്തിനുള്ളില്‍ പരിസ്ഥിതി മന്ത്രാലയം വിദഗ്ധരുമായി കൂടിയാലോചന നടത്തണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ആക്ടിവിസ്റ്റ് അരുണ റോഡ്രിഗസും എന്‍ജിഒ ജീന്‍ കാമ്പെയിനും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും