Supreme Court 
India

രണ്ടിലേറെ കുട്ടികളുള്ളവരെ ശിക്ഷിക്കരുത്; തദ്ദേശ തെരഞ്ഞെടുപ്പില്‍ വിലക്കുന്നതിനെതിരേ സുപ്രീംകോടതി

ജനസംഖ്യാപരമായ മാറ്റങ്ങള്‍ വന്നതോടെ ഇത്തരം നിയമങ്ങള്‍ക്കുപിന്നിലെ യുക്തിയില്ലാതായെന്നും കോടതി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: രണ്ടിലേറെ കുട്ടികളുള്ളവരെ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ കകോഡാ ഗ്രാമപ്പഞ്ചായത്ത് സര്‍പഞ്ചായിരുന്ന (ഗ്രാമമുഖ്യ) മംഗള ഭീംറാവുവിനെ മൂന്നാമത്തെ കുട്ടിയുണ്ടാ യപ്പോള്‍ അയോഗ്യയാക്കിയ നടപടി റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

രണ്ടിലേറെ കുട്ടികളുള്ളവരെ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരി ക്കുന്നത് വിലക്കുന്ന നിയമങ്ങള്‍ ഏഴു സംസ്ഥാനങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിയമം ഇപ്പോഴും തുടരുകയാണ്. ഹരിയാണയിലെ ഇതു സംബന്ധിച്ച നിയമം ശരിവെച്ച 2003-ലെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി വിശാലബെഞ്ചിന് വിടാനും ബുധനാഴ്ച സുപ്രീംകോടതി നിര്‍ദേശിച്ചു.

2003-ല്‍ ഇന്ത്യയിലെ പ്രത്യുത്പാദനനിരക്ക് മൂന്നായിരുന്നത് ഇപ്പോള്‍ 1.9 ആയി കുറഞ്ഞുവെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് ആരാധ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ജനസംഖ്യാപരമായ മാറ്റങ്ങള്‍ വന്നതോടെ ഇത്തരം നിയമങ്ങള്‍ക്കുപിന്നിലെ യുക്തിയില്ലാതായെന്നും കോടതി പറഞ്ഞു. രണ്ടിലേറെ കുട്ടികളുള്ളവരെ ശിക്ഷിക്കുന്ന നിയമങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസ് നരസിംഹ വിധിന്യായത്തില്‍ പറഞ്ഞു.

SC quashes law imposing two-child poll rule, questions local election candidate ban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

38 നോട്ടൗട്ട്; "ചിയേഴ്‌സ്... ചെയ്‌സ് മാസ്റ്റര്‍..."

ഇനി സുഖമായി യാത്ര ചെയ്യാം, കുരുക്കില്ലാതെ!; ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം തുറന്നു

'പ്രതിവര്‍ഷം 3700 റോഡ് അപകടമരണങ്ങള്‍'; മമ്മൂട്ടി റോഡ് സേഫ്റ്റി മിഷന്‍ അംബാസഡര്‍

ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല; വിലവിവര പട്ടിക 6 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം