പ്രതീകാത്മക ചിത്രം 
India

മോഹിച്ച്‌ നീട്ടി വളര്‍ത്തി; മുടിവെട്ടാത്തതിന് ശകാരിച്ച് അച്ഛന്‍; 20 കാരന്‍ തൂങ്ങി മരിച്ചു

കഴിഞ്ഞ ഒരു വര്‍ഷമായി നീട്ടിവളര്‍ത്തിയ മുടിവെട്ടാന്‍ യുവാവിന് ഇഷ്ടമായിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുടിവെട്ടാന്‍ പോകാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 20കാരനായ മകന്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച ചെന്നൈയിലാണ് സംഭവം.

കഴിഞ്ഞ ഒരു വര്‍ഷമായി നീട്ടിവളര്‍ത്തിയ മുടിവെട്ടാന്‍ യുവാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ മുടിവെട്ടാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മകന്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത്. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയ അച്ഛന്‍ മുടിവെട്ടാത്തതിനെ തുടര്‍ന്ന് മകനുമായി വഴക്കിട്ടിരുന്നു. രാത്രി ഭക്ഷണം കഴിക്കാനായി മകനെ വിളിച്ചിട്ടും വരാതായപ്പോള്‍ കിടപ്പുമുറിയില്‍ നോക്കിയപ്പോള്‍ മകനെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. എന്നാല്‍ മൃതദേഹത്തിന് സമീപം ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT