പ്രിയങ്കയ്‌ക്കൊപ്പം കോണ്‍ഗ്രസ് എംപി ജോതി മണി 
India

'അണികളുടെ അധ്വാനം ഒരു പണിയുമെടുക്കാത്തവര്‍ വിറ്റുതുലച്ചു'; തമിഴ്നാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനം ഒരു പണിയുമെടുക്കാത്ത ചിലര്‍ വിറ്റുതുലയ്ക്കുന്നത് കാണുമ്പോള്‍ വലിയ വേദനയുണ്ട്. ഇത് കാണുമ്പോള്‍ തനിക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയസഭാ തെരഞ്ഞടുപ്പില്‍ സീറ്റ് വിഭജനത്തില്‍ പാര്‍ട്ടി താത്പര്യങ്ങള്‍ ബലികഴിച്ചെന്ന് കോണ്‍ഗ്രസ് എംപി ജോതിമണി. മണ്ഡലം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ യാതൊരു സുതാര്യതയും ഉണ്ടായില്ലെന്നും സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയായിരുന്നെന്നും ജോതിമണി പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു പാര്‍ട്ടിക്കെതിരായ ജോതിമണിയുടെ വിമര്‍ശനം.

മണ്ഡല നിര്‍ണയവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ നടത്തണമെന്ന പാര്‍ട്ടിയുടെ അഭിപ്രായം സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ലെന്ന് ജോതി മണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനം ഒരു പണിയുമെടുക്കാത്ത ചിലര്‍ വിറ്റുതുലയ്ക്കുന്നത് കാണുമ്പോള്‍ വലിയ വേദനയുണ്ട്. ഇത് കാണുമ്പോള്‍ തനിക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല. നേതാക്കള്‍ മാത്രമല്ല പാര്‍ട്ടി. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരവും അധ്വാനവുമാണ് പാര്‍ട്ടി. സ്ഥാനാര്‍ഥി പട്ടികയ്ക്ക് ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ജോതി മണി പറഞ്ഞു.

സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അതീവ രഹസ്യമായാണ് സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്തത്. ഇത് താഴെതട്ടിലുള്ള പ്രവര്‍ത്തകരെ വല്ലാതെ വേദനിപ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇതേരീതിയാണ് തുടരുന്നതെങ്കില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ജോതി മണി പറഞ്ഞു.

ഡിഎംകെ സഖ്യത്തില്‍ 28 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാനാണ് ഏകദേശ ധാരണ. ഏപ്രില്‍ 23-നാണ് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. എഐഎഡിഎംകെയെ കൂടാതെ ഇത്തവണ നടന്‍ വിജയിന്റെ തമിഴക വെട്രി കഴകവുമാണ് ഇത്തവണത്തെ മുഖ്യഎതിരാളികള്‍.

Seat selection lacks transparency; interests of party compromised: Cong MP Jothimani .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്

'വല്ലതും അറിയണ്ടേ...'; രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീയുടെ മറുപടി ഇങ്ങനെ

എണ്ണവില കുതിക്കുന്നു, 112 ഡോളര്‍ കടന്നു; നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: മോദി-ട്രംപ് ഫോണ്‍ സംഭാഷണത്തില്‍ മസ്‌കും; അസാധാരണ നീക്കം?

SCROLL FOR NEXT