കാള്‍ മാര്‍ക്‌സിനൊപ്പം ഇരിക്കുന്ന സിപിഐ ദേശീയ സെക്രട്ടറി ഡി രാജ 
India

Karl Marx: മാര്‍ക്‌സിനൊപ്പം സെല്‍ഫിയെടുക്കാനും വര്‍ത്തമാനം പറയാനും തിക്കും തിരക്കും!; വിഡിയോ

ഇതിനുള്ള അവസരമായി മാറി സിപിഎമ്മിന്റെ മധുരയിലെ 24ാംമത് പാര്‍ട്ടി കോണ്‍ഗ്രസ് വേദി.

Author : അനില്‍ എസ്

ചെന്നൈ: കമ്യൂണിസ്റ്റ് ആചാര്യന്‍ കാള്‍ മാര്‍ക്‌സുമായി സംസാരിക്കുകയെന്നതും സെല്‍ഫിയെടുക്കുന്നതും ഒരു ആസാധാരണമായ അവസരമാണ്. ഇതിനുള്ള അവസരമായി മാറി സിപിഎമ്മിന്റെ മധുരയിലെ 24ാംമത് പാര്‍ട്ടി കോണ്‍ഗ്രസ് വേദി. സമ്മേളനത്തിന്റെ പ്രധാനവേദിയുടെ മുന്നില്‍ സ്ഥാപിച്ച മാര്‍ക്‌സിന്റെ പ്രതിമക്ക് സമീപം ഇരുന്നാണ് നേതാക്കളും പൊതുജനങ്ങളും സെല്‍ഫിയെടുക്കുന്നത്. ഇതോടെ സമ്മേളനവേദിയില്‍ വന്‍ തരംഗമായി മാറി മാര്‍ക്‌സിന്റെ ഇരിക്കുന്ന പ്രതിമ.

കാള്‍ മാര്‍ക്‌സിന്റെ പ്രതിമക്ക് സമീപം നിന്ന് സെല്‍ഫിയെടുക്കാനും സംസാരിക്കാനും തൊട്ടുനോക്കാനുമായി പ്രതിനിധികളും പൊതുജനങ്ങളും കൂടിയതോടെ അത് നീണ്ട ക്യൂവായി മാറി. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രതിനിധികള്‍ സെല്‍ഫിയെടുത്തും , തൊട്ടുനോക്കിയുമൊക്കെയാണ് തങ്ങളുടെ ആചാര്യനോടുള്ള ഇഷ്ടം പ്രകടമാക്കിയത്.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പടെയുള്ള നേതാക്കാള്‍ മാക്‌സിനൊപ്പം ഇരിക്കുന്ന ചിത്രം പകര്‍ത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ച് മാര്‍ക്‌സിനോട് ഡി രാജ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ