സോണിയ ഗാന്ധി file
India

സോണിയ ഗാന്ധി ആശുപത്രിയില്‍; ഒപ്പം രാഹുലും പ്രിയങ്കയും

സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്.

സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ ഡോക്ടര്‍മാരുടെ സംഘം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ശ്വാസതടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസവും ചുമയും കാരണമാണ് അന്ന് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയ 11ന് ഡിസ്ചാര്‍ജ് ആയിരുന്നു.

Senior Congress leader Sonia Gandhi hospitalized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടിജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്

'ഇളയരാജയാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ച ആദ്യത്തെ ഘടകം, രണ്ട് വർഷമായി പ്രണയത്തിൽ'; വിവാഹത്തെക്കുറിച്ച് ദുഷാര

85 സെഞ്ച്വറി, 148 അർധ സെഞ്ച്വറി, 28,359 റൺസ്! 'റോൾ മോഡൽ' കോഹ്‍ലി

യാത്ര ഏഴ് മിനിറ്റില്‍ നിന്ന് ഒന്നായി കുറയും; ദുബൈയില്‍ അല്‍ ഖുദ്റ റോഡില്‍ പുത്തന്‍പാലം

പിപിഎഫിനേക്കാള്‍ കൂടുതല്‍ റിട്ടേണ്‍; അറിയാം കൂടുതല്‍ പലിശ ലഭിക്കുന്ന ആറ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍