ശിശിർ അധികാരി/ എഎൻഐ 
India

മുതിര്‍ന്ന തൃണമൂല്‍ എംപി ശിശിര്‍ അധികാരിയും ബിജെപിയിലേക്ക്; അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ അംഗത്വം സ്വീകരിക്കും

മുതിര്‍ന്ന തൃണമൂല്‍ എംപി ശിശിര്‍ അധികാരിയും ബിജെപിയിലേക്ക്; അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ അംഗത്വം സ്വീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയും സുവേന്ദു അധികാരിയുടെ പിതാവുമായ ശിശിര്‍ അധികാരിയും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്. മുതിര്‍ന്ന ബിജെപി നേതാക്കളുമായി ശിശിര്‍ അധികാരി ചര്‍ച്ച നടത്തിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

എഗ്രയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ ശിശിര്‍ അധികാരി പങ്കെടുക്കുമെന്നും ഈ റാലിയില്‍ വച്ച് അമിത് ഷാ ശിശിര്‍ അധികാരിക്ക് പാര്‍ട്ടി അംഗത്വം നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

തങ്ങളുടെ കുടുംബത്തിന് മറ്റൊരു പാര്‍ട്ടിലേക്ക് പോകാന്‍ ആഗ്രഹമൊന്നുമില്ല. എന്നാല്‍ തൃണമൂല്‍ പാര്‍ട്ടി തങ്ങളെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയാണെന്ന് ശിശിര്‍ അധികാരി തുറന്നടിച്ചു. അമിത് ഷായുടെ റാലിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ശക്തനായ എതിരാളിയാണ് സുവേന്ദു അധികാരി. സുവേന്ദു അധികാരി മുമ്പ് മമതയുടെ വിശ്വസ്തനായിരുന്നു. സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കാനുള്ള മമതയുടെ തീരുമാനത്തെ വിമര്‍ശിച്ച് ശിശിര്‍ അധികാരി നേരത്തെ രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'