പ്രതീകാത്മക ചിത്രം 
India

തണുത്ത ചപ്പാത്തി നല്‍കി, തട്ടുകട ഉടമയെ വെടിവെച്ചു യുവാക്കള്‍; ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശില്‍ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ യുവാവ് തട്ടുകട ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ യുവാവ് തട്ടുകട ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു. യുവാവിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശ് എറ്റയില്‍ ബസ് സ്റ്റേഷന് സമീപമാണ് സംഭവം. തട്ടുകട നടത്തുന്ന അവധേഷ് യാദവിനാണ് വെടിയേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ അവധേഷ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രണ്ടു യുവാക്കള്‍ കടയില്‍ വന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ അനുസരിച്ച് വിതരണം ചെയ്ത ചപ്പാത്തി തണുത്തതാണ് എന്ന് പറഞ്ഞ് അവധേഷ് യാദവുമായി വാക്ക് തര്‍ക്കമായി. തര്‍ക്കത്തിനിടെ കുപിതനായ യുവാക്കളില്‍ ഒരാള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തട്ടുകട ഉടമയുടെ വലതു തുടയിലാണ് വെടിയേറ്റത്. പ്രതികളായ കസ്തൂര്‍ബ സിങ്, അമിത് ചൗഹാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് രണ്ട് അംഗീകൃത പിസ്റ്റളുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി