Lokpal Chairperson Justice A M Khanwilkar എക്സ്
India

അഴിമതി അന്വേഷിക്കുന്ന ലോക്പാലിന് ബിഎംഡബ്ല്യുവിന്റെ ആഡംബര കാറുകൾ വാങ്ങുന്നു; 5 കോടി ചെലവ്

കാറിന്റെ ഓണ്‍-റോഡ് വില ഏകദേശം 70 ലക്ഷം രൂപയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോക്പാലിനായി ആഡംബര കാറുകള്‍ വാങ്ങുന്നു. എഴുപത് ലക്ഷം വിലയുള്ള ബിഎംഡബ്ല്യു 3 സീരീസ് 330-ല്‍ പെട്ട ഏഴ് കാറുകള്‍ വാങ്ങാനാണ് തീരുമാനം. ഇതിനുള്ള ടെണ്ടര്‍ നടപടികൾ ആരംഭിച്ചു. ഏഴ് വാഹനങ്ങള്‍ വാങ്ങുന്നതിനായി അഞ്ച് കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ലോക്പാൽ ചെയര്‍പേഴ്‌സണിന്റെയും അംഗങ്ങളുടെയും ഉപയോഗത്തിനാണ് ഏഴ് ആഡംബര കാറുകള്‍ വാങ്ങുന്നത്. ചെയര്‍പേഴ്‌സണ് പുറമെ ആറ് അംഗങ്ങളാണ് ലോക്പാലില്‍ ഉള്ളത്. ഇതില്‍ മൂന്ന് പേര്‍ ജുഡീഷ്യല്‍ അംഗങ്ങളാണ്. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറാണ് ( അജയ് മാണിക് റാവു ഖാൻവിൽക്കർ) നിലവില്‍ ലോക്പാല്‍ ചെയര്‍പേഴ്‌സണ്‍.

ലോക്പാലിനായി ഏഴ് ബിഎംഡബ്ല്യു 3 സീരീസ് 330-ലി കാറുകള്‍ വാങ്ങുന്നതിനാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള സ്പോര്‍ട് (ലോങ് വീല്‍ബേസ്) ആണ് ആവശ്യമെന്നും ടെണ്ടറില്‍ വിശദീകരിച്ചിട്ടുണ്ട്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ലോങ് വീല്‍ബേസ് ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്.

ഈ കാറിന്റെ ഓണ്‍-റോഡ് വില ഏകദേശം 70 ലക്ഷം രൂപയാണ്. വാഹനം നല്‍കുന്ന സ്ഥാപനം ലോക്പാലിലെ ഡ്രൈവര്‍മാര്‍ക്ക് സമഗ്രമായ പരിശീലനം നല്‍കണമെന്നും ടെണ്ടര്‍ വ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്പാല്‍ ഓഫ് ഇന്ത്യ, 2013-ലെ ലോക്പാല്‍, ലോകായുക്ത നിയമപ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്.

Luxury cars are being purchased for the Lokpal, which is investigating corruption allegations against public servants.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT