ചുട്ടുപൊള്ളി ഉത്തരേന്ത്യ/ ട്വിറ്റർ 
India

ചുട്ടുപൊള്ളി ഉത്തരേന്ത്യ, ബിഹാറിലും യുപിയിലും മരണം 98 ആയി 

കനത്ത ചൂടിൽ ബിഹാറിലും യുപിയിലും മരിച്ചവരുടെ എണ്ണം 98 ആയി 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബിഹാറിലും യുപിയിലുമായി 98 പേരാണ് മരിച്ചത്. യുപിയിലെ ബാല്ലിയയിൽ കനത്ത ചൂടിനെ തുടർന്ന് 54 പേർ മരിച്ചതായാണ് റിപ്പോർട്ട്. 400 ഓളം ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

സമീപകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഉയർന്ന ചൂടാണ് ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്നത്. കടുത്ത പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകൾ ചികിത്സ തേടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ ഭൂരിഭാഗവും 60 വയസിന് മുകളിൽ ഉള്ളവരാണ്. കടുത്ത ചൂട് താങ്ങാനാവാത്ത അവസ്ഥയിലാണ് ബാല്ലിയയുള്ളത്. ജില്ലയിൽ ജൂൺ 15ന് 23 മരങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 16ന് 20 പേരും, ഇന്നലെ പതിനൊന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 40ന് മുകളിലാണ് ബാല്ലിയയിലെ താപനില. ലഖ്‌നൗവിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം പ്രദേശം സന്ദർശിക്കും.

അതേസമയം ജില്ലയിൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യമില്ലാത്തത് പലയിടത്തും തിരിച്ചടിയാകുന്നുണ്ട്. പല ആശുപത്രികളിലും സ്ട്രക്ച്ചർ ഇല്ലാതെ രോഗികളെ തോളിൽ ചുമന്നാണ് ചികിത്സക്കെത്തിക്കുന്നത്. ബിഹാറിൽ 24 മണിക്കൂറിനിടെ 44 പേരാണ് മരിച്ചത്. ഇതിൽ 35 പേർ പട്‌നയിൽ നിന്നുള്ളവരാണ്. ഒൻപത് പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. ജൂൺ 24 വരെ പട്‌നയിലെ സ്‌കൂളുകൾ എല്ലാം അടച്ചിരിക്കുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT